
കോട്ടയം : ജനതാദൾ (എസ്) മേഖലാ നേതൃസമ്മേളനം ഇന്ന് രാവിലെ 10 ന് തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജോസ് തെറ്റയിൽ, സിബി ജോസ്, ജേക്കബ് ഉമ്മൻ, കെ.എസ് പ്രദീപ് കുമാർ, ജബ്ബാർ തച്ചയിൽ, കെ.എൻ റോയി എന്നിവർ പങ്കെടുക്കും. എം.ടി.കുര്യൻ സ്വാഗതവും , രാജീവ് നെല്ലിക്കുന്നേൽ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |