
കൂട്ടിക്കൽ : തീപിടിത്തത്തിൽ പുരയിടവും രണ്ട് വ്യാപാരസ്ഥാപനങ്ങളും കത്തി നശിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെ തേൻ പുഴ ഈസ്റ്റിൽ ഗവ.ആശുപത്രിക്ക് എതിർവശം ആയിരുന്നു സംഭവം. പൂപ്പാടി റഹീമിന്റെ പലചരക്ക് കട, മഠത്തിൽ സലീമിന്റെ ഉരുപ്പടി വ്യാപാര സ്ഥാപനം എന്നിവയാണ് കത്തി നശിച്ചത്. ഫയർഫോഴ്സ് എത്തി ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്. സീനിയർ ഫയർഫോഴ്സ് ഓഫീസർ ആർ.ഷാജി,
ശരത് ചന്ദ്രൻ, രതീഷ്, അജ്മൽ അഷറഫ്, ശരത് ലാൽ, ബോബിൻ മാത്യു, അയ്യപ്പദാസ്, ഷെമീർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |