
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുരാതന ഭാരതീയ രസതന്ത്രം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശ്രീ ശങ്കരാ സംസ്‌കൃത യൂണിവേഴ്സിറ്റി അസി.പ്രൊഫസർ ഡോ. ജി പൂർണിമ വിഷയാവതരണം നടത്തി. ചാണക്യന്റെ അർഥശാസ്ത്രം, ചരകസംഹിത, ശുശ്രുതസംഹിത, വരാഹമിഹിരന്റെ ബൃഹത് സംഹിത എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വിഷയാവതരണം. കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ജി ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അസി.പ്രൊഫസർ ഡോ. സി.എസ് ദീപ, ജെ.ജസീല എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |