
ചങ്ങനാശേരി: റെഡ്ക്രോസ് താലൂക്ക് കമ്മിറ്റിയുടെ 39-ാം വാർഷികം മാർച്ച് 2 ന് റെഡ്ക്രോസ് ഹാളിൽ രാവിലെ 10 ന് നടക്കും. സമ്മേളനം മുനിസിപ്പൽ വൈസ് ചെയർമാൻ മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്യും. തഹസിൽദാർ പി.ഡി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പിനെക്കുറിച്ച് ചങ്ങനാശേരി പൊലീസ് സി.ആർ.ഒ ആർ.രാജേഷ് ക്ലാസ് നയിക്കും. ജോസഫ് പായിക്കാടൻ, എൻ.ജെ ജോബ്, പി.എം ജോസഫ്, ഡോ.ജോർജ് ചേന്നാട്ടുശേരി, ജോയി ജോസഫ്, കെ.കെ ശശികുമാർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |