
കൂരാലി : എലിക്കുളം ഗ്രാമപഞ്ചായത്തിൽ വയോജന സർവേ തുടങ്ങി. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ ടീമാണ് സർവേ നടത്തുന്നത്. വയോജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന പഞ്ചായത്തുതല കൂട്ടായ്മയായ നിറവ് 60 പ്ലസിന്റെ സഹകരണത്തോടെയാണ് സർവേ. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണനിൽ നിന്ന് വിവരശേഖരണം നടത്തി തുടക്കം കുറിച്ചു. നിറവ് 60 പ്ലസ് പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള, സെക്രട്ടറി പി.വിജയൻ, ഭാരവാഹികളായ വി.പി.ശശി, വി.ജി.മുരളീധരൻ നായർ, കെ.ആർ.മന്മഥൻ, റഷീദ്, രാജമ്മ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |