
ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി. മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ചങ്ങനാശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 7.05 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. 905 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ടുനിലകളിലായാണ് കെട്ടിടം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ശീതീകരിച്ച ഡോർമെറ്ററി സൗകര്യം ഉൾപ്പെടെ ഉണ്ടാകും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്‌സിക്യുട്ടീവ് എൻജിനിയർ പി.ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |