
കോട്ടയം: ആയുർവേദ ചികിത്സകനായ ഡോ.സി.കെ.ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള ഡോ.ഹരി ആയുർരത്ന പുരസ്കാരത്തിന് ഡോ.ആർ.വി.അജിത് അർഹനായി. 15,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 16 ന് പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ എം.പി കെ.സുരേഷ് കുറുപ്പ് സമ്മാനിക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. റെഡ്ക്രോസ് കോട്ടയം താലൂക്ക് ബ്രാഞ്ച് പാമ്പാടി ചെയർമാൻ ഒ.സി.ചാക്കോ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസറായി വിരമിച്ച ഡോ.ആർ.വി.അജിത് 30 വർഷമായി ആയുർവേദ ചികിത്സാരംഗത്ത് ശ്രദ്ധേയനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |