
ഏറ്റുമാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഏറ്റുമാനൂർ ടൗൺ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.എസ് ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.പി മോഹനചന്ദ്ര പ്രതാപ് മുഖ്യപ്രഭാഷണം നടത്തി. പി.പി ഗോപി റിപ്പോർട്ടും, എൻ.രാജേന്ദ്രൻ നായർ കണക്കും അവതരിപ്പിച്ചു. കെ.എൻ സോമദാസൻ, വി.ജി രാമൻകുട്ടി, എം.ബാബുരാജ്, അമ്മിണി സുശീലൻ നായർ, അമ്പിളി പി.വേലായുധൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കെ.കെ സോമൻ (പ്രസിഡന്റ്), പി.പി ഗോപി (സെക്രട്ടറി), എൻ.രാജേന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |