
വൈക്കം: വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി പെൻഷണേഴ്സ് യൂണിയൻ (എ.ഐ. ടി.യു.സി) സ്പെഷ്യൽ ജനറൽ ബോഡി സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ നടത്തി. തുച്ഛമായ പെൻഷൻ ലഭിക്കുന്ന തൊഴിലാളികൾക്ക് അർഹമായ വിധം പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ. അജിത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, കെ.എ. രവീന്ദ്രൻ, പി.ആർ. ശശി, വി.എൻ. ഹരിയപ്പൻ, പി.ജി. കുഞ്ഞുമോൻ, കെ.റ്റി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |