SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

ഡിജിറ്റൽ സ്‌കിൽ   ഡെവലപ്പ്‌മെന്റ് 

digitl-skil

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. ഐ.ബി.എമ്മുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുപ്പള്ളിയിലെ 9 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്. ഇവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഐ.ബി.എമ്മിന്റെ ഭാഗമായ വിവിധ കോഴ്‌സുകളിൽ പഠനം, പരിശീലനം എന്നിവ നടത്താൻ അവസരം ലഭിക്കും. കൂടാതെ പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ് എന്നിവയും പദ്ധതി പ്രകാരം ലഭിക്കും. എ.ബി.എം ലേണിംഗ് പ്ലാറ്റഫോമിന്റെ ഉദ്ഘാടനവും പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ് എന്നിവ സംബന്ധിച്ച ധാരണാ പത്രം ഒപ്പുവയ്ക്കലും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL