
വൈക്കം: തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിവസം 1105ാം നമ്പർ എൻ.എസ്.എസ് കരയോഗവും , 342ാം നമ്പർ വനിതാ സമാജവും പൂങ്കാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി. മയൂര നൃത്തവും, വാദ്യമേളങ്ങളും അകമ്പടിയേകി. കരയോഗം പ്രസിഡന്റ് എൻ. ലക്ഷ്മണൻ നായർ, വൈസ് പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.കെ. മുരളീധരൻ വൈഷ്ണവം, വനിതാസമാജം പ്രസിഡന്റ് എം.പി. ശോഭന, സെക്രട്ടറി സുശീലകുമാരി, വൈസ് പ്രസിഡന്റ് ഗീത, ജോയിന്റ് സെക്രട്ടറി മായ രഘു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |