SignIn
Kerala Kaumudi Online
Friday, 23 October 2026 12.54 PM IST

മില്ലുകാർക്ക് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ് കിഴിവിന്റെ പേരിൽ ചൂഷണം വേണ്ട!

കോട്ടയം: കനത്തചൂടിൽ നെല്ലിൽ പതിര് കൂടിയതോടെ എട്ടുകിലോ വരെ കിഴിവ് ആവശ്യപ്പെടുന്ന സ്വകാര്യ മില്ലുകളുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്.'വരുതിക്ക് വാ വീണ്ടും മില്ലുകാരുടെ വിളച്ചിൽ ' എന്ന തലക്കെട്ടിൽ മില്ലുകാരുടെ ചൂഷണം സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ കർശനനടപടിക്ക് കളക്ടറെയും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.'നെല്ലിന്റെ ഈർപ്പവും പതിരും കണക്കാക്കാൻ സംവിധാനമുണ്ട്. കർഷകരിൽ നിന്ന് അനുവദനീയമായ അളവിൽ കൂടുതൽ കിഴിവ് അംഗീകരിക്കില്ല. അപ്പർകുട്ടനാട്ടിലെ പല പാടശേഖരങ്ങളിലും എട്ടുകിലോ വരെ കിഴിവ് മില്ലുകളുടെ ഏജന്റന്മാർ ആവശ്യപ്പെട്ടുവെന്നാണ് പരാതി. അത്തരം മില്ലുകൾക്കെതിരെ നടപടിയെടുക്കും. സംഭരിച്ച നെല്ലിന്റെ പണം പൂർണമായി കൊടുക്കാൻ കേന്ദ്ര ഫണ്ട് ലഭ്യമാക്കണം. സംഭരണ പ്രശ്നം പരിഹരിക്കാൻ കളക്ടറും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാടശേഖരസമിതി അംഗങ്ങളും ഉൾപ്പെടുന്ന റാപ്പിഡ് റെസ്പോൻസിബിൾ ‌ടീം (ആർ.ആർ.ടി ) രൂപീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

വാടക ഉയർത്താൻ അനുവദിക്കില്ല

കൊയ്തു യന്ത്രത്തിന് കായൽ നിലങ്ങളിലെ ഉയർന്ന വാടക അപ്പർകുട്ടനാട്ടിലെ നിലങ്ങളിലും ഈടാക്കുന്നുവെന്ന പരാതിയുണ്ട്. ഏകീകരിച്ച വാടക വാങ്ങാനേ അനുവദിക്കൂ. കൊയ്ത്ത് സജീവമാകുന്നതോടെ കൃത്രിമ ക്ഷാമമുണ്ടാക്കി വാടക ഉയർത്താനുള്ള നീക്കം അംഗീകരിക്കില്ല. ആവശ്യത്തിന് കൊയ്തു യന്ത്രം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL