
കൊച്ചി: കേരളത്തിലെ ജുവലറികളിൽ 18 കാരറ്റ് സ്വർണത്തിന് ഏകീകൃത വിലനിർണയ സംവിധാനം നടപ്പാക്കുന്നു. കേരള ജുവലേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്വർണ വ്യാപാര സംഘടനകൾ കൈക്കൊണ്ട തീരുമാനപ്രകാരം പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിലാകും.
22 കാരറ്റ് സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന ആനുപാതിക മാനദണ്ഡം അടിസ്ഥാനമാക്കി 18 കാരറ്റിന്റെയും വില നിർണയിക്കും. ഇതോടെ ജുവലറികൾക്കിടയിലെ വിലവ്യത്യാസം ഒഴിവാക്കി സുതാര്യത ഉറപ്പാക്കാനാകുമെന്ന് കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു.
കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, എ.കെ.ജി.എസ്.എം.എ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, രാജേഷ് കല്യാൺ, കേരള ജുവലറി ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ്, എ.കെ. നിഷാദ്, കെ.ജി.എസ്.ഡി.എ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |