
കോട്ടയം : റോബോട്ടിക് ഇടുപ്പ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കാരിത്താസ് ആശുപത്രിയിൽ വിജയകരം. സംസ്ഥാനത്ത് ആദ്യമായി എൻഹാൻസ്ഡ് ഹിപ് പ്രോട്ടോകോൾ ഉപയോഗിച്ച് ഒരേ സമയം രണ്ട് ഇടുപ്പ് സന്ധികളും റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കുകയായിരുന്നു. പുനലൂർ സ്വദേശിനിയായ 44 കാരിയായ യുവതി രണ്ട് ഇടുപ്പ് സന്ധികളുടെയും തീവ്രവേദനയും നടക്കാനുള്ള ബുദ്ധിമുട്ടുമായാണ് എത്തിയത്. സന്ധിവാതം ബാധിച്ച് രണ്ട് ഇടുപ്പ് സന്ധികളും ഒരേ സമയം പൂർണമായും തേഞ്ഞിരുന്നു. ശസ്ത്രക്രിയയിൽ കൃത്രിമ സന്ധിയുടെ അസ്ഥിരത,കാലുകളുടെ നീളത്തിലുണ്ടകുന്ന വ്യത്യാസം, കൃത്രിമ സന്ധിയുടെ ചലന ശേഷിക്കുറവ് പ്രശ്നങ്ങൾ നേരിടും. എന്നാൽ റോബോട്ടിക് ശസ്ത്രകിയയിലൂടെ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ശസ്ത്രക്രിയക്ക് സീനിയർ കൺസൾട്ടന്റ് ഡോ.ആനന്ദ് കുമരോത്ത്, സീനിയർ സ്പെഷ്യലിസ്റ്റ് ഡോ.ജോർജ് മോനി, അനസ്തീസിയോളജിസ്റ്റ് ഡോ.രശ്മി ജോർജ് എന്നിവർ പങ്കെടുത്തു. മദ്ധ്യകേരളത്തിലെ ആദ്യ റോബോട്ടിക് ഇടുപ്പ് സന്ധി മറ്റിവയ്ക്കക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായത് ആശുപത്രിയുടെ നേട്ടമാണെന്ന് ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |