SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

കൊയ്ത്ത് നടക്കുന്ന പാടത്ത് താറാവ്, പരാതിയുമായി കർഷകർ

taharavu

കോട്ടയം: കൈപ്പുഴയിൽ കൊയ്ത്ത് നടക്കുന്ന പാടശേഖരത്ത് താറാവിനെ ഇറക്കിയതായി പരാതി. പാലത്തുരുത്ത് ഭാഗത്ത് കൈപ്പുഴക്കരി പാടശേഖരത്താണ് സംഭവം. ഇവിടെ കൊയ്ത്ത് പുരോഗമിക്കുകയാണ്. 30 ഓളം ഏക്കർ ഇനിയും കൊയ്യാനുമുണ്ട്. കൊയ്ത് കൂട്ടിയ നെൽക്കൂനകളിൽ താറാവ് കയറിയതായും പരാതിയുണ്ട്. ഇന്നലെ പുലർച്ചെയാണ് ആർപ്പൂക്കര സ്വദേശി താറാവിനെ പാടത്തിറക്കിയതെന്ന് കർഷകർ പറയുന്നു. വൻതുക ചെലവഴിച്ച് കൃഷിയിറക്കിട്ടും വേണ്ടത്ര വിളവ് ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുന്നതിനിടെയാണ് താറാവ് ശല്യവും. കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഉടമ താറാവുമായി സ്ഥലംവിട്ടു. പാടത്ത് ബാക്കി വന്ന താറാവുകളെ കർഷകർ തടഞ്ഞുവച്ചു. ഗാന്ധിനഗർ പൊലീസും പഞ്ചായത്തംഗവും സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DUCKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL