SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

നെല്ല് പാടത്ത്.... കർഷക നെഞ്ചിൽ   ആശങ്ക 

nell
ചങ്ങനാശേരി മേഖലയിലെ പാടശേഖരങ്ങളിൽ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചപ്പോൾ.

പാടശേഖരങ്ങളിൽ സംഭരണം വഴിമുട്ടി

ചങ്ങനാശേരി:കൊയ്ത് കഴിഞ്ഞിട്ട് രണ്ടാഴ്ച. പക്ഷേ പല പാടശേഖരങ്ങളിലും നെല്ല് സംഭരണം വഴിമുട്ടിയതോടെ ആശങ്കയിലാണ് കർഷകർ... സപ്ലൈക്കോ നെല്ല് സംഭരിച്ചുകൊണ്ടു പോകാത്തത് കർഷകരെ മാനസികമായും സാമ്പത്തികമായും വലയ്ക്കുകയാണ്. കടം വാങ്ങിയും സ്വർണം പണയം വെച്ചും കൃഷിയിറക്കിയ കർഷകരാണ് ഇതോടെ പ്രതിസന്ധിയിലായത്. പ്രതികൂല കാലാവസ്ഥയും, കൂലി വർദ്ധനവ്, മെഷീൻ വാടകയും, കിഴിവ് കൂടുതലും എല്ലാം ഓരോ വർഷവും കർഷകർക്ക് ഇരുട്ടിടിയാകുന്ന സ്ഥിതിയാണ്.

10 ദിവസമായി കൂടിക്കിടക്കുന്നു...
ചങ്ങനാശേരി തൂപ്രം, വാലടി, പുറത്തേരി, പാറേകടവ് പാടങ്ങളിൽ കഴിഞ്ഞ പത്ത് ദിവസമായി നെല്ല് കൂടിക്കിടക്കുന്ന സ്ഥിതിയാണ്. തൂപ്രം (230 ഏക്കർ), വാലടി (300 ഏക്കർ), പുറത്തേരി (100 ഏക്കർ), പാറേക്കടവ് (14.5 ഏക്കർ) എന്നിങ്ങനെ നെല്ലാണ് പാടത്ത് കൂടികിടക്കുന്ന നിലയിലുള്ളത്. അപ്രതീക്ഷിതമായെത്തുന്ന മഴയും ആശങ്ക ഇരട്ടിയാക്കുന്നു.

പാടശേഖരം സന്ദർശിച്ചു

ചങ്ങനാശേരി മേഖലയിലെ പാടശേഖരങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജീഷ് മാതൃവിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ജോർജ് ജേക്കബ്, കെ.എ എബ്രഹാം, പാപ്പച്ചൻ നേര്യംപറമ്പിൽ, കെ.പി മാത്യു, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.എ റാഷിദ്, അപ്പച്ചൻ മൂശാരിപ്പറമ്പിൽ, റ്റോമി കലമറ്റം, കർഷകരായ ജോസുകുട്ടി വണ്ടേക്കളം, ഇന്ദിരാ, റ്റോമി എന്നിവരും സംഘത്തിലുണ്ടായിരുന്നു.


മനുഷ്യത്വരഹിതമായ പെരുമാറ്റം അവസാനിപ്പിക്കാൻ അധികൃതർ തയ്യാറാകണം. വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണം. (മജീഷ് മാത്യു കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NELLU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL