
കോട്ടയം : ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പി.ആർ. അനുപമയും ഹൈമി ബോബിയും തിരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കയം ഡിവിഷനംഗമായ അനുപമ ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഹൈമി ബോബി തലയാഴം ഡിവിഷൻ അംഗമാണ്. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള ജെസി ഷാജൻ രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് വരണാധികാരിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |