SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം.... ലഹരി വല വീശി മാഫിയ,​ ക്യാമ്പസുകൾ പുകയുന്നു

drug

കോട്ടയം : ജില്ലയിലെ ലഹരിമാഫിയകളുടെ ഇഷ്ട ഇടപാടുകേന്ദ്രം ക്യാമ്പസുകളാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ലഹരിക്കേസുമായി പിടികൂടുന്നവരുടെ പശ്ചാത്തലവും സാമ്പത്തിക ഇടപാടും പരിശോധിച്ചപ്പോഴാണ് ഒരു വിഭാഗം വിദ്യാർത്ഥികളുടെ പങ്കിനെപ്പറ്റി സൂചന ലഭിച്ചത്. ജില്ലയിലെ അഞ്ചിലേറെ ഹോസ്റ്റലുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഒരുവിഭാഗം വിദ്യാർത്ഥികൾക്ക് ലഹരി ഇടപാടിൽ സജീവ പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഇവരുടെ സ്വാധീനം ഭൂരിപക്ഷം ക്യാമ്പസുകളിലുമുണ്ട്. വൻതോതിൽ എത്തിക്കുന്ന ലഹരി വിറ്റുപോകാൻ ഏറ്റവും എളുപ്പം ക്യാമ്പസുകളാണെന്ന തിരിച്ചറിവിലാണ് ലഹരി മാഫിയ കേന്ദ്രമാക്കുന്നത്. കളമശേരി മാതൃകയിൽ ലഹരിയുടെ ഉറവിടം മനസിലാക്കി വിദ്യാർത്ഥികളിലെ ലഹരിവ്യാപനത്തിനു പൂട്ടിടാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പഴുതടച്ചുള്ള പരിശോധനയ്ക്കാണ് നീക്കം.

 ഡാർക്ക് വെബ്സൈറ്റിലും ഇടപാടുകൾ
ഇടപാടുകാരുടെ വിവരങ്ങൾ മറച്ചുവച്ച് എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടത്താവുന്ന ഡാർക്ക് വെബ്സൈറ്റുകളുടെ സ്വീധനത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികളുണ്ടെന്നും വിവരമുണ്ട്. ഓൺലൈൻ സാമ്പത്തിക ഇടപാടുകളാണ് ഏറെയും. ലഹരിക്കേസുകളിൽ അറസ്റ്റിലായവരുടെ വാട്സാപ്പ് ചാറ്റുകൾ,​ പ്രത്യേക ഗ്രൂപ്പുകൾ വഴിയാണ് വില്പന. ഏതെങ്കിലും ഭാഗത്ത് ഒളിപ്പിച്ചുവച്ചതിന് ശേഷം വിവരം അറിയിച്ച് പണം ഓൺലൈൻ വഴി നൽകുന്നവരുമുണ്ട്. ഇതിന്റെയെല്ലാം തെളിവ് ശേഖരിക്കാനാണ് പൊലീസിന് നിർദ്ദേശം.

ഹോസ്റ്റലുകൾ പ്രധാന താവളം

ഹോസ്റ്റലുകൾ ലഹരി ഗോഡൗൺ പോലെയെന്ന് റിപ്പോർട്ട്

സ്വകാര്യ ഹോസ്റ്റലുകളിൽ ഒരു നിയന്ത്രണവുമില്ല

 അച്ചടക്കം നടപ്പാക്കിയാൽ വിദ്യാർത്ഥികൾ താമസിക്കില്ല

സർവസ്വാതന്ത്ര്യം നൽകുന്ന മറ്റിടങ്ങളിലേയ്ക്ക് പോകും

 ആളെക്കിട്ടാൻ ഹോസ്റ്റൽ നടത്തിപ്പുകാർ കണ്ണടയ്ക്കുന്നു

'' ക്യാമ്പസുകളിലും ഹോസ്റ്റലുകളിലുമുള്ള പരിശോധനയ്ക്ക് പുതിയ രൂപം കൊടുക്കും. വിദ്യാർത്ഥികളുടെ ഇടപാടുകളെപറ്റി വിവരം ലഭിച്ചിട്ടുണ്ട്''

ഷാഹുൽ ഹമീദ്,​ ജില്ലാ പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL