
തൊടുപുഴ : ഏഴ് ദിനരാത്രങ്ങൾ നീണ്ട കലാമാമാങ്കത്തിലെ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ അവസാനദിനം രാത്രി 10. 30 വരെ വിജയികളെ കണ്ടെത്താനായില്ല. ആദ്യനാല് സ്ഥാനക്കാർ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 5 ഇനങ്ങളുടെ ഫലം വരാനിരിക്കെ ആരാകും ജേതാവെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അവസാനം ലഭ്യമായ പോയിന്റ് നില പ്രകാരം എറണാകുളം മഹാരാജാസും തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജും 116 പോയിന്റ് വീതം നേടി. 108 പോയിന്റുമായി തേവര എസ്എച്ച് കോളജ് മൂന്നാം സ്ഥാനത്തും 105 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസ് കോളജ് 95 പോയിന്റും നേടി തൊട്ടുപിന്നാലെയുണ്ട്. ഉച്ചയ്ക്ക് ശേഷം പോയിന്റ് നില അപ്ഡേറ്റ് ചെയ്തിട്ടില്ലാത്തതിനാലും സ്ഥാനം മാറി മറിയാൻ സാദ്ധ്യത കൂട്ടുന്നു. കലാതിലകം, കലാപ്രതിഭ പട്ടവും ഇതേ കാരണത്താൽ പ്രഖ്യാപിച്ചിട്ടില്ല. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരിച്ച എല്ലായിനങ്ങളിലും മികവ് പുലർത്തിയ എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബി.എ ഭരതനാട്യം മൂന്നാംവർഷ വിദ്യാർത്ഥി സഞ്ജന ചന്ദ്രൻ പ്രതിഭാ തിലകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |