ഉള്ളനാട്: ഭരണങ്ങാനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഉള്ളനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിനുമുമ്പിൽ നടന്ന ധർണ ഭരണങ്ങാനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു അവുസേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചൂണ്ടച്ചേരി ബാങ്ക് പ്രസിഡന്റ് റ്റോമി പൊരിയത്ത്, ഭരണങ്ങാനം ബാങ്ക് പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണി കുളപ്പുറം, പഞ്ചായത്ത് മെമ്പർമാരായ എൻ.എം ബിജു, ലിൻസി സണ്ണി, എൽസമ്മ ജോർജ്കുട്ടി, സണ്ണി മൈക്കിൾ, ഒ.എം ജോസഫ്, ബേബി ഉപ്പൂട്ടിൽ, സി.ഡി ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |