വൈക്കം: 'നമ്മുക്ക് ലഹരി വേണ്ട, തൊഴിലാണ് ജീവിതം' എന്ന മുദ്രാവാക്യം ഉയർത്തി ഐ.എൻ.ടി.യൂ.സി. ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാനാടം ജംഗ്ഷനിൽ ലഹരി വിരുദ്ധ ജാഗ്രത സദസ്സ് നടത്തി.
ഐ.എൻ.ടി.യൂ.സി. സംസ്ഥാന നിർവാഹ സമിതി അംഗം എം.വി. മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. സമ്പത്ത് കുമാർ, ഐ.എൻ.ടി.യൂ.സി. ഭാരവാഹികളായ ഇടവെട്ടം ജയകുമാർ, വി.റ്റി. ജെയിംസ്, എം.ഡി. സത്യൻ, ഐസക്ക് ചാക്കോ, കുഞ്ഞമോൾ ബാബു, പി.ആർ. ദേവലാൽ, കെ.സി. സുനിൽ, പി. പ്രസാദ്, ഷിബു വടയാർ, പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യൂ.സി. പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |