വൈക്കം: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായിരുന്ന ഇ.എം.എസ്, എ.കെ.ജി എന്നിവരുടെ ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി സി.പി.ഐ. എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ഉദയനാപുരം നാനാടത്ത് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.കെ.രഞ്ജിത്ത്, ഏരിയ സെക്രട്ടറി പി.ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ടി. സെബാസ്റ്റ്യൻ, കെ.കെ. ശശികുമാർ, പി.വി. പുഷ്‌ക്കരൻ, കവിത റെജി, ഉദയനാപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.മോഹൻകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |