ചങ്ങനാശേരി: അറിവിനൊപ്പം ആരോഗ്യവും എന്നാതാണ് തുഷാര കൃഷ്ണന്റെ ജീവിതമന്ത്രം. ചങ്ങനാശേരി എസ്.എച്ച് ഫാത്തിമ പുരം സ്കൂൾ അദ്ധ്യാപികയും തൃക്കൊടിത്താനത്ത് ബിഗ് ബോസ് ഫിറ്റ്‌നസ് പ്ലാനറ്റ് ജിം ഉടമയും ഇവിടത്തെ ട്രെയിനറുമാണ് തുഷാര കൃഷ്‌ണൻ. സഹോദരങ്ങളിൽ നിന്ന് ഫിറ്റ്‌നസിനെക്കുറിച്ച് അറിഞ്ഞതോടെയാണ് തുഷാരയുടെ മനസിൽ പുസ്തകത്തിനൊപ്പം ഡംബലും ട്രെഡ്മില്ലും സ്ഥാനം പിടിച്ചത്. ബോഡി ബിൽഡറായ തൃക്കൊടിത്താനം കണിയാംപറമ്പിൽ ജീവൻ ബോസ് ആണ് ഭർത്താവ്. കൊവിഡിന് ശേഷമാണ് സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഹെൽത്ത് ക്ലബ് എന്ന ആശയം തുഷാരയുടേയും ജീവന്റയും മനസിലുദിച്ചത്.
കോട്ടയം ജില്ലയിലെ ആദ്യത്തെ വനിതാ ജിം ഉടമയാണ് തുഷാര. സ്ത്രീകൾക്ക് മികച്ച വരുമാനം നേടാൻ സാധിക്കുന്ന മേഖലയാണ് ഫിറ്റ്‌നസ് ട്രെയിനിംഗ് എന്നതിന്റെ തെളിവാണ് ബിഗ്ബോസ് ഫിറ്റ്‌നസ് പ്ലാനറ്റ് ജിം. പ്രായഭേദമെന്യേ ഏവർക്കും ആരോഗ്യപരിപാലനത്തിനുള്ള വേദിയായി ഇവിടം.നാട്ടിൻ പുറത്ത് ഇങ്ങനെയൊരു സംരഭം തുടങ്ങുക എന്നത് തുടക്കത്തിൽ വെല്ലുവിളി ആയിരുന്നെങ്കിലും നിരവധിപ്പേർ ഇപ്പോൾ കുടുംബമായി എത്തുന്നുണ്ട്. രാവിലെ 5.30 മുതൽ 10.30 വരെയും വൈകുന്നേരം 4.30 മുതൽ 9.45 വരെയുമാണ് ജിമ്മിന്റെ പ്രവർത്തനം. ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ നിന്നും എം.എ ഇംഗ്ലീഷും, നെടുംകുന്നം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് കോളേജിൽ നിന്നും എം.എഡും കരസ്ഥമാക്കിയ തുഷാര എസ്.എച്ച് ഫാത്തിമാപുരം സ്‌കൂളിൽ എൽ.പി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപികയാണ്. ഏകമകൾ ജാനകി.
രാവിലെ സ്കൂൾ വൈകിട്ട് ജിം
രാവിലെ 8.45 മുതൽ 4.30 വരെ അദ്ധ്യാപികയായി സ്കൂളിലായിരിക്കും തുഷാര. രാത്രി 7 മുതൽ 8 വരെയാണ് ജിമ്മിൽ ട്രെയിനറായി എത്തുന്നത്. ബോഡി ബിൽഡിംഗിൽ മിസ്റ്റർ എം.ജി യൂണിവേഴ്‌സിറ്റിയും നിരവധി തവണ മിസ്റ്റർ കേരളയും കോട്ടയവും ആയിട്ടുണ്ട് തുഷാരയുടെ ഭർത്താവ് ജീവൻ.
വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനും ജിം നൽകുന്ന സൗകര്യമാണ് സ്ത്രീകളെ ആകർഷിക്കുന്നത്. നാട്ടിൻപുറമായതിനാൽ തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു.
തുഷാര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |