കോട്ടയം: ഉപഭോക്ത്യ സൗഹൃദ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ ട്രാവലേഴ്‌സ് ഫെസിലിറ്റേഷൻ കോംപ്ലക്‌സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് കംഫർട്ട് സ്റ്റേഷന്റെ ഉദ്ഘാടനംഇന്ന്വൈകീട്ട് നാലിന് സഹകരണ - തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം.പി, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് അംഗങ്ങളായ ജയമോൾ ജോസഫ്, ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി.ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ, ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ പി. അനിൽകുമാർ, എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |