SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

നെല്ല് സംഭരണം : പരിഹാരം വേണം

nellu

ചങ്ങനാശേരി: കുട്ടനാട്ടിലെ നെൽ സംഭരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് കേരള അഗ്രികൾച്ചറൽ വർക്കേഴ്‌സ് ഫോറം സംസ്ഥാന നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. മില്ലുടമകളുടെ ഏകപക്ഷീയവും സംഘടിതവുമായ ഇടപെടലുകൾ എല്ലാ വർഷങ്ങളിലും ഉണ്ടാകാറുണ്ട്. സർക്കാർ ഇടപെട്ട് ഉദ്യോഗസ്ഥർ നേരിട്ട് പാടശേഖരങ്ങളിൽ എത്തി നെല്ല് എടുക്കാൻ നടപടി സ്വീകരിക്കണം. സംസ്ഥാന പ്രസിഡന്റ് ഫാ.ജോൺ വടക്കേകളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. തോമസ് മാത്യു സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. പി.സി കുഞ്ഞപ്പൻ, ജോളി നാല്പതാംകളം, ജോയ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL