SignIn
Kerala Kaumudi Online
Friday, 23 October 2026 1.48 AM IST

പ്രതിസന്ധിയിൽ വെന്ത് പാചകത്തൊഴിലാളികൾ... അന്നമൂട്ടിയവരുടെ  അന്നം മുട്ടിക്കരുതേ

cooking

കോട്ടയം : നല്ല പ്രായം മുഴുവനും കുട്ടികളെ ഊട്ടാനായി മാറ്റിവച്ച ഇവർക്ക് ഇപ്പോൾ ശമ്പളം മുടക്കം കൂടാതെ നൽകണമെന്ന അപേക്ഷ മാത്രമേയുള്ളൂ. കുറഞ്ഞ വേതനമാണെങ്കിലും സ്‌കൂൾ പാചകതൊഴിലാളികൾക്കത് അന്യമായിട്ട് രണ്ട് മാസമായി. 600 രൂപയാണ് ദിവസ വേതനം. ഒരു മാസം ശരാശരി 13,200 രൂപ. മദ്ധ്യവേനലവധിയ്ക്ക് സ്കൂളുകൾ ഇന്നലെ അടച്ചു. രണ്ട് മുതൽ നാലു മാസം വരെ കുടിശിക കിട്ടാനുള്ളവരുണ്ട്. പലരും സ്വന്തം വീട്ടിൽ കഞ്ഞിവയ്‌ക്കാൻ വിഷമിക്കുന്ന അവസ്ഥയിലാണ്. തൊഴിലാളികളിൽ പകുതിയിലേറെയും 60 പിന്നിട്ടവരാണ്, 85 കഴിഞ്ഞവർ വരെയുണ്ട്. 30 വർഷത്തിലധികമായി ഇതേ ജോലിയിൽ തുടരുന്നവരുമുണ്ട്. ഉച്ചക്കഞ്ഞിയുടെ സമയമാവുമ്പോൾ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും സ്‌കൂൾ കുട്ടികളെ ഓർക്കാതിരിക്കുന്നതെങ്ങനെയെന്ന് ഇവർ ചോദിക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ അവധിക്കാല സമാശ്വസമായി ചെറിയ തുക മാത്രമാണ് ലഭിക്കുക. ഓണത്തിന് ബോണസുണ്ടെങ്കിലും തുച്ഛമായ തുകയാണ്. വീട്ടുവാടക, ലോൺ തിരിച്ചടവ് തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്നവരുമുണ്ട്. രോഗിയായ ഭർത്താവിനു മരുന്നു വാങ്ങാൻ പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്ന് നാട്ടകം സ്വദേശിനിയായ വീട്ടമ്മ പറയുന്നു.

പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ
സ്‌കൂൾ ജീവനക്കാരായി അംഗീകരിക്കണം
പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ നൽകുക
മാസത്തിലെ ആദ്യത്തെ ആഴ്ചയിൽ ശമ്പളം നൽകുക
150 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം
തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകുക
ഉച്ചഭക്ഷണ പദ്ധതിക്ക് മതിയായ തുക സർക്കാർ നൽകുക

മറ്റ് ജോലികൾക്കും പോകാനാകില്ല
ഒരു മാസത്തിൽ പരമാവധി 21 - 22 പ്രവൃത്തിദിനങ്ങളാണുള്ളത്. ഉച്ചകഴിയും വരെ ജോലിയുള്ളതിനാൽ മറ്റ് ജോലികൾക്ക് പോയി അധികവരുമാനമുണ്ടാക്കാനും ഇവർക്ക് അവസരമില്ല. ഹെൽത്ത് കാർഡിനും അല്ലാതെ വർഷത്തിൽ രണ്ട് പ്രാവശ്യം നടത്തുന്ന ആരോഗ്യപരിശോധനയ്ക്കും സ്വന്തം കൈയിൽനിന്നാണ് പണം മുടക്കേണ്ടത്. സ്‌കൂളിലെ ഉച്ചഭക്ഷണ നടത്തിപ്പിനായി പ്രഥമാദ്ധ്യാപകർക്ക് അനുവദിക്കുന്ന തുകയും മാസങ്ങളായി കുടിശികയാണ്. പലരും സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് സാധനങ്ങൾ വാങ്ങിയിരുന്നത്.

''500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. എന്നാൽ 300 പേർക്ക് മുകളിൽ ഒറ്റയ്ക്ക് ഭക്ഷണമൊരുക്കുക പ്രയാസമാണ്. പലരും പകുതി ശമ്പളം നൽകി സഹായിയെ വയ്ക്കും. സർക്കാരിൽ നിന്ന് പണം ലഭിക്കാൻ വൈകിയാലും സഹായിക്ക് കൃത്യമായി പണം നൽകണം.

-(പാചകത്തൊഴിലാളികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL