
ഉരുളികുന്നം:പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഉരുളികുന്നം സെന്റ് ജോർജ് യു.പി സ്കൂളിൽ നിർമ്മിച്ച ടോയ്ലെറ്റ് കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്
ജിമ്മിച്ചൻ ഈറ്റത്തോട്ട് മുഖ്യപ്രഭാഷണം നടത്തി.എലിക്കുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ ,വാർഡംഗം യമുന പ്രസാദ് ,സ്കൂൾ ഹെഡ് മിസ്ട്രസ്സ് സി.അനീറ്റ്,കെ.സി.സോണി,ടോമി കപ്പിലുമാക്കൽ,സോവി കാഞ്ഞമല,സച്ചിൻ കളരിക്കൽ,ഷാജി, വർക്കിച്ചൻ പടിഞ്ഞാറെമുറിയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |