
ചിറക്കടവ് : ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ വയോജന കൂട്ടായ്മ ജൈവ കൃഷി ആരംഭിച്ചു.സീനിയർ സിറ്റിസൺ ക്ലബിന്റെ നേതൃത്വത്തിൽ 50 വയോജനങ്ങൾ ചേർന്നാണ് കൃഷി നടത്തുന്നത്.15 സെന്റ് സ്ഥലത്ത് കപ്പ,ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്. വാർഡംഗം അഡ്വ.ജയാ ശ്രീധർ വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ക്ലബ് പ്രസിഡന്റ് ദാമോദരൻ പിള്ള അദ്ധ്യക്ഷനായി. സീനിയർ സിറ്റിസൺ സെക്രട്ടറി ഭാസ്‌കരൻപ്ലാമൂട്ടിൽ, സീനിയർ സിറ്റിസൺ വൈസ് പ്രസിഡന്റ ശാന്തകുമാരി, ശശിധരൻ പടിക്കലാത്ത്, തങ്കപ്പൻ കുളത്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |