
തലയോലപ്പറമ്പ് : ചെമ്പ് എനാദി മുക്കത്ത് ഭദ്രകാളിക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ, അഷ്ടബന്ധകലശം എന്നിവ ഭക്തിനിർഭരമായി. തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി ,മേൽശാന്തി ഹരിദാസ് നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. നാല് നൂറ്റാണ്ട് പഴക്കമുള്ളക്ഷേത്രത്തിൽ പുനരുദ്ധാരത്തിനുശേഷം ആദ്യമായാണ് പുനപ്രതിഷ്ഠ നടത്തുന്നത്. 31ന് ആരംഭിക്കുന്ന പൂയ മഹോത്സവം ഏപ്രിൽ ആറിന് സമാപിക്കും. ആറിന് ഉച്ചയ്ക്ക് 12 ന് മഹാപ്രസാദ ഊട്ട്. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന. 8.30ന് കുംഭകുടം, താലപ്പൊലി. 9 ന് ദേശതാലപ്പൊലി. രാത്രി 11ന് ഭദ്രകാളിക്ക് വടക്കുപുറത്ത് ഗുരുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |