SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

പദ്ധതി വിഹിതം ജില്ല നാലാംസ്ഥാനത്ത്, അവസാന ലാപ്പിൽ അടിച്ചുകയറാൻ

fund

കോട്ടയം : സാമ്പത്തിക വർഷം അവസാനിക്കാൻ ഒരുദിവസം ശേഷിക്കെ പദ്ധതി വിഹിതത്തിൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്ത് കോട്ടയം. 77.02ശതമാനം ഫണ്ടാണ് ചെലവഴിച്ചത്. പള്ളിക്കത്തോട്, വെള്ളൂർ പഞ്ചായത്തുകൾ നൂറു ശതമാനം തുക ചെലവഴിച്ചപ്പോൾ വാഴൂർ, മണില പഞ്ചായത്തുകൾ 99 ശതമാനം. തുടക്കം മുതൽ ഉഴപ്പിയെങ്കിലും അവസാനലാപ്പിൽ മുന്നേറാനാണ് ശ്രമം. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനമായിരുന്നു. സംസ്ഥാന ശരാശരിയേക്കാൾ ചെറിയ ശതമാനത്താനത്തിന് മുന്നിലാണ് ജില്ല. കഴിഞ്ഞ തവണ 86.18 % തുക ചെലവഴിച്ചിരുന്നു. അനുവദിച്ച 311.12 കോടിയിൽ 217.91 കോടിയാണ് ചെലവഴിച്ചത്. ചെലവഴിക്കാൻ കഴിയാത്ത തുകയിൽ 10.31 ശതമാനം അടുത്ത വർഷത്തേയ്ക്ക് മാറ്റാം.

ജില്ലാ പഞ്ചായത്തിന്റെ ഉഴപ്പ്

മാതൃകയാവേണ്ട ജില്ലാ പഞ്ചായത്ത് 63 ശതമാനം തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ബ്ലോക്ക് പഞ്ചായത്തുകളിൽ 100 ശതമാനം ആരുമെത്തിയില്ല. കഴിഞ്ഞ തവണ 98 ശതമാനം വരെ പദ്ധതി തുക ചെലഴിച്ചിരുന്നു. 94.48 ചെലവഴിച്ച മാടപ്പള്ളി ബ്ലോക്കാണ് മുന്നിൽ. 94.01 ശതമാനവുമായി കടുത്തുരുത്തി പിന്നിലുണ്ട്. നഗരസഭകളിൽ ഇക്കുറിയും ഈരാറ്റുപേട്ട, പാലാ നഗരസഭകൾ മുന്നിലെത്തിയെങ്കിലും പ്രകടനം വളരെ മോശം. നഗരസഭകളാണ് ഇക്കുറിയും ഏറെ പിന്നിൽ.

പിന്നിലുള്ള നഗരസഭകൾ

 ചങ്ങനാശേരി : 63.85%

കോട്ടയം : 61.48%

ഏറ്റുമാനൂർ : 61.36%

 വൈക്കം : 52.71

സംസ്ഥാന ശരാശരി : 74.39%

ജില്ലയുടെ ശരാശരി : 77.02%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL