
വൈക്കം : മറവന്തുരുത്ത് ഗവ. യു.പി സ്കൂൾ 115ാം വാർഷികാഘോഷം ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി, വി.ടി. പ്രതാപൻ, രേഷ്മാ പ്രവീൺ, ബിന്ദു പ്രദീപ്, എന്നിവർ സംസാരിച്ചു. രമണി പുറവേലി സ്കൂളിലേക്ക് സംഭാവന ചെയ്ത ബോട്ടിൽ ബൂത്ത്, വാൾ ഫാനുകൾ എന്നിവ വാർഡ് മെമ്പർ സി.സുരേഷ് കുമാറിൽ നിന്ന് എസ്.എം.സി ചെയർമാൻ ആർ.ഗിരിമോൻ, സ്കൂൾ ലീഡർ അന്നപൂർണ്ണ എന്നിവർ ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റന്റ് സിന്ധു.വി.ആർ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രധാന അദ്ധ്യാപകൻ സി പി പ്രമോദ് സ്വാഗതവും, അദ്ധ്യാപകൻ ബോബി ജോസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |