
കോട്ടയം: ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലും, ഫാ. ജെഫ്ഷോൺ ജോസും ചേർന്ന് രചിച്ച ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും കാത്തിരിപ്പ് കേന്ദ്രം എന്ന അമച്ച്വർ നാടക അവതരണവും ദർശന ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി വി.എൻ വാസവൻ പുസ്തകം പ്രകാശനം ചെയ്തു. ഫാ. എബ്രഹാം വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം പ്രേം പ്രകാശ് പുസ്തകം ഏറ്റുവാങ്ങി. സംവിധായകൻ ജോഷി മാത്യു, തേക്കിൻകാട് ജോസഫ്, എബ്രഹാം കുര്യൻ, ജിജോ വി. എബ്രഹാം, പി.കെ ആനന്ദക്കുട്ടൻ, ജേക്കബ് പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |