വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് ഏഴിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പതിനേഴാംമൈൽ ഇളമ്പള്ളി കവല, ടി. എം. എം ആശുപത്രി, ചാമംപതാൽ കടയനിക്കാട് ജംഗ്ഷൻ, എസ്.ബി.ഐ ജംഗ്ഷൻ, പുളിക്കൽ കവല പന്നകം പാലം, സ്രാമ്പിക്കൽ പടി എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതം 1,38,000 രൂപ വിനിയോഗിച്ചാണ് മാലിന്യം തള്ളൽ തടയുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |