SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

മികവ് പുലർത്തി അക്ഷയകേന്ദ്രങ്ങൾ

കോട്ടയം : അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മികവുപുലർത്തി ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ. സൗകര്യങ്ങളുടെയും സേവനത്തിന്റെയും മികവിൽ നൽകുന്ന ഐ.എസ്.ഒ സർട്ടിഫിക്കേഷനിലും ജില്ല മുന്നിലാണ്. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ജില്ലയിലെ 13 അക്ഷയ കേന്ദ്രങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. ജില്ലയിൽ 208 അക്ഷയ കേന്ദ്രങ്ങളുണ്ട്. 2016 ന് ശേഷം ആരംഭിച്ചത് 31 എണ്ണമാണ്. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ കോട്ടയം ജില്ലയിലെ 92 ശതമാനം അക്ഷയ കേന്ദ്രങ്ങളും അക്ഷയ ബ്രാൻഡിംഗ് മാനദണ്ഡ പ്രകാരം പശ്ചാത്തല സൗകര്യങ്ങളുള്ള കേന്ദ്രങ്ങളാക്കി മാറ്റി. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആധികാരിക തിരിച്ചറിയൽ രേഖകൾ ഉറപ്പുവരുത്തുന്ന എ.ബി.സി.ഡി ക്യാമ്പയിൻ 2024 ൽ മേലുകാവിൽ സംഘടിപ്പിച്ചു. ഇതിലൂടെ മൂന്നൂറിലധികം ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കി. ആധാർസാന്ദ്രത ഗണ്യമായി വർദ്ധിപ്പിക്കാനുമായി. അക്ഷയ സംരംഭകരെ സഹായിക്കുന്നതിന്റെ ഭാഗമായി വാതിൽപ്പടി സേവനത്തിനായി 192 ടാബുകളാണ് ഒൻപതുവർഷത്തിനുള്ളിൽ സർക്കാർ ജില്ലയിലേക്ക് ലഭ്യമാക്കിയത്. കുട്ടികൾക്കും, കിടപ്പുരോഗികൾക്കുമായി പ്രത്യേക ക്യാമ്പുകൾ എല്ലാ പ്രദേശങ്ങളിലും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL