കോട്ടയം:വിൽപ്പനയ്ക്കായി എത്തിച്ച ആറ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി സന്യാസി ഗൗഡയെ (32) അറസ്റ്റ് ചെയ്‌തു. ആർ.പി.എഫും, റെയിൽവെ പൊലീസും, എക്‌സൈസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. ഒഡിഷയിലെ ചില ഉൾപ്രദേശങ്ങളിൽ നിന്നും കഞ്ചാവ് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്നെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തന്റെ വിവാഹമാണെന്നും, പണം കൂടുതൽ ആവശ്യമുളളത് കൊണ്ടാണ് കഞ്ചാവ് കടത്തിയതെന്നുമാണ് പ്രതി എക്‌സൈസിനോട് പറഞ്ഞത്. ഒഡിഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കോട്ടയത്ത് എത്തിച്ച 6.100 കിലോ കഞ്ചാവ് കൈമാറ്റം ചെയ്യാൻ ആളെ കാത്ത് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.ജി രാജേഷ്, എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ജി.കിഷോർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ രഞ്ജിത്ത് നന്ത്യാട്ട്, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ എൻ.എസ് സന്തോഷ് , അസി.സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സി.പി.ഒ ശരത് ശേഖർ, സി.പി.ഒ ജോബിൻ, റെയിൽവെ പൊലീസ് എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അസി.ഇൻസ്‌പെക്ടർമാരായ കെ.ആർ ബിനോദ്, അരുൺ ഇ.ദാസ്, പ്രിവന്റീവ് ഓഫീസർ രജിത് കൃഷ്ണ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനിൽകുമാർ, അരുൺ ലാൽ, ദീപക് സോമൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |