SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ഗുരുമന്ദിരത്തിൽ മോഷണം

moshanam

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം 4472ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖാ ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സ്​റ്റീൽ കാണിക്കവഞ്ചി തകർത്ത് മോഷണം. ചൊവ്വാഴ്ച പുലർച്ചെ 2 ഓടെയായിരുന്നു മോഷണം. കാണിക്കവഞ്ചിയുടെ പിന്നിലുള്ള താഴ് തകർത്താണ് പണം അപഹരിച്ചത്. ഹെൽമ​റ്റ് ധരിച്ച് ബൈക്കിൽ എത്തിയ രണ്ട് മോഷ്ടാക്കൾ റോഡ് മുറിച്ച് നടന്ന് വന്ന ശേഷം കാണിക്കവഞ്ചിയുടെ താഴ് തകർന്ന് പണം അപഹരിക്കുകയായിരുന്നു. നാണയത്തുട്ടുകൾ ഉൾപ്പടെ കൊണ്ടുപോയി. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് അന്വേഷണം ശക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL