SignIn
Kerala Kaumudi Online
Friday, 23 October 2026 2.25 PM IST

മത്സ്യമാർക്ക​റ്റിൽ പൊതുശൗചാലയം

preetha-rajesh

വൈക്കം : നഗരസഭ വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ കോലോത്തുകടവ് മത്സ്യമാർക്ക​റ്റിൽ സ്ഥാപിച്ച പൊതുശൗചാലയം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ എൻ. അയ്യപ്പൻ, ബിന്ദു ഷാജി, സിന്ധു സജീവൻ, എസ്. ഹരിദാസൻ നായർ, മുൻ നഗരസഭ ചെയർപേഴ്സൺ രേണുക രതീഷ്, കൗൺസിലർമാരായ അശോകൻ വെളളവേലി, കെ.പി. സതീശൻ, ബി.രാജശേഖരൻ, പി.ഡി. ബിജിമോൾ, ക്ലീൻ സി​റ്റി മാനേജർ വി.പി. അജിത്, മിഷൻ കോ-ഓർഡിനേ​റ്റർ ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL