SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

കുടുംബശ്രീ ബാലസഭ ലിയോറ  സമ്മർ ക്യാമ്പ് 

c

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നടത്തുന്ന സമ്മർ ക്യാമ്പ് ലിയോറ 2025 8 മുതൽ 10 വരെ കോട്ടയം വിമലഗിരി പള്ളിയുടെ ഹാളിൽ നടക്കും. കേരളത്തിലെ മികച്ച ബാലപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള കുടുംബശ്രീയുടെ പരിപാടിയാണ് 'ലിയോറ 2025. വിവിധ മേഖലകളിൽ കഴിവ് പ്രദർശിപ്പിക്കുന്ന ബാലപ്രതിഭകൾക്ക് പ്രോത്സാഹനവും അവരിലെ ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കുകയും തുടർന്ന് സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ പരിശീലനം നൽകുകയും ചെയ്യും. ജില്ലയിലെ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തല ക്യാമ്പുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ജില്ലാതല ലിയോറ സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്നത്. ആകെ 50 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരിൽ നിന്നും 7 മുതൽ 10 പ്രതിഭകളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SUMMER CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL