SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു

x

കോട്ടയം: ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം നടത്തി. എം.ജി. യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഡയറക്ടർ ഡോ. കെ.കെ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.ആർ. ശ്രീലേഖ അധ്യക്ഷത വഹിച്ചു.
നാഷണൽ സർവേ ഓഫീസ് എസ്.ആർ.ഒ. ഇൻ ചാർജ ് ബിജോ ജോസഫ് നാഷണൽ സാമ്പിൾ സർവേയുടെ 75 വർഷങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽ കുമാർ, ജില്ലാ ടൗൺ പ്ലാനർ ജിനുമോൾ വർഗ്ഗീസ്, ജില്ലാ വ്യവസായകേന്ദ്രം മാനേജർ മേരി ജോർജ്, ജില്ലാ ഓഫീസർ ആർ. രാജേഷ്, റിസർച്ച് അസിസ്റ്റന്റ് കെ.എസ്. അജയകുമാർ എന്നിവർ പ്രസംഗിച്ചു. എം.ഐ. റിസർച്ച് ഓഫീസർ ഷീനാ ഗോപിയുടെ നേതൃത്വത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തി ക്വിസ് മത്സരവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL