SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

acdt

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. മള്ളുശേരി സ്വദേശി വലച്ചിറ വീട്ടിൽ രാജേഷിനാണ് (42) പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ എം.സി റോഡിൽ മംഗളം ജംഗ്ഷനിലാണ് സംഭവം. തൃശൂരിൽ നിന്നു കോട്ടയത്തേയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വട്ടമൂട് ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം പൂർണമായി തകർന്നു. പുറകിലേക്ക് മറിഞ്ഞു വീണ രാജേഷിന് സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്നാണ് രാജേഷിനെമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മോട്ടോർ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL