SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

ചൂണ്ടച്ചേരിയിൽ ഉയരും മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഒന്നാംഘട്ട നിർമ്മാണത്തിന് തുടക്കം

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയിൽ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

1.16 ഏക്കർ സ്ഥലമാണ് ജില്ലാ പഞ്ചായത്തിന് ചൂണ്ടച്ചേരിയിലുള്ളത്. പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷണവേലി സ്ഥാപിക്കും. ചെറുകിട വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകി പ്രദേശിക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, ജോസ്‌മോൻ മുണ്ടയ്ക്കൽ,​ പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി, പഞ്ചായത്തംഗം എൽസമ്മ ജോർജ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INDUSTRIAL ESTATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL