SignIn
Kerala Kaumudi Online
Friday, 23 October 2026 12.54 PM IST

നിറ പുത്തരി സമർപ്പിച്ചു

moothedathukavu

വൈക്കം : മൂത്തേടുത്തുകാവ് ഭഗവതിക്ഷേത്രത്തിൽ പുലർച്ചെ ഭഗവതിയ്ക്ക് നിറയും പുത്തരിയും സമർപ്പിച്ചു. മേൽശാന്തി ജയചന്ദ്രൻപോ​റ്റി പുത്തനരിയിൽ തയ്യാറാക്കിയ നിവേദ്യം ഭഗവതിയ്ക്ക് സമർപ്പിച്ച് പുതുവർഷത്തെ പൂജകൾ നടത്തി. തുടർന്ന് കതിർക്കെട്ടുകൾ തലയിൽ ചുമന്ന്‌ ക്ഷേത്രത്തിന് പ്രദക്ഷിണംവച്ചു. കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. ഊരാണ്‌മക്കാരായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി, മുരിങ്ങൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മുഖ്യ കാര്യദർശി ഇണ്ടംതുരുത്തി ഇല്ലത്ത് ഹരിഹരൻ നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL