SignIn
Kerala Kaumudi Online
Friday, 23 October 2026 11.53 AM IST

ശുചിത്വോത്സവം സംഘടിപ്പിച്ചു

sel

കോട്ടയം : ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ശുചിത്വോത്സവത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർ ശുചിത്വപ്രതിജ്ഞയെടുത്തു. കളക്ടർ ചേതൻകുമാർ മീണ നേതൃത്വം നൽകി. ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ഒരുക്കിയ സെൽഫി പോയിന്റിൽ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം കളക്ടർ ഫോട്ടോയെടുത്തു. ശുചീകരണത്തിൽ ജീവനക്കാർക്കൊപ്പം കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ വിദ്യാർത്ഥികളും നഗരസഭയിലെ ശുചീകരണത്തൊഴിലാളികളും പങ്കെടുത്തു. ഫ്ലാഷ് മോബും അവതരിപ്പിച്ചു. ഒക്ടോബർ രണ്ടുവരെയാണ് ശുചിത്വോത്സവം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL