SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.30 AM IST

അനന്തുവിന്റെ മരണം  സമഗ്രഅന്വേഷണം വേണം

കോട്ടയം: പൊൻകുന്നം എലിക്കുളത്തെ ആർ.എസ്.എസ് പ്രവർത്തകൻ അനന്തു അജിയുടെ അസ്വാഭാവിക മരണം അത്യന്തം വേദനാജനകവും ദൗർഭാഗ്യകരവുമാണെന്ന് ആർ.എസ്.എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആർ. സാനു പറഞ്ഞു. നിക്ഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട്‌വരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നൽകി. വർഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേത്. പരേതനായ പിതാവ് അജി സംഘത്തിന്റെ മുതിർന്ന പ്രവർത്തകനായിരുന്നു. അനന്തുവിന്റെ അസ്വാഭാവിക മരണത്തെപ്പറ്റിയും മരണത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌മോഫുകളിലും വന്ന കുറിപ്പിനിടയായ സാഹചര്യത്തെപ്പറ്റിയും കൂടുതൽ അന്വേഷണം വേണം. അനന്തുവിന്റെ ആത്മഹത്യയും ആത്മഹത്യാ കുറിപ്പും ദുരൂഹമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL