SignIn
Kerala Kaumudi Online
Friday, 23 October 2026 9.26 AM IST

തിരുനാളിന് കൊടിയേറി

kodiyettunnu

വൈക്കം : സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ. ഡോ. ബെർക്കുമാൻസ് കൊടയ്ക്കൽ കൊടിയേ​റ്റി. അൾത്താരയിൽ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് പ്രദക്ഷിണമായി എഴുന്നള്ളിച്ചു. സഹ വികാരി ഫാ. ജോസഫ് മേച്ചേരി സഹകാർമികനായി. ട്രസ്​റ്റിമാരായ ജോർജ്ജ് ആവള്ളിൽ, ഡെന്നി ജോസഫ് മംഗലശ്ശേരി, വൈസ് ചെയർമാൻ മാത്യു കൂടല്ലി, തിരുനാൾ കമ്മി​റ്റി കൺവീനർ ജോജോ ചെറുവള്ളിൽ എന്നിവർ നേതൃത്ത്വം നൽകി. തിരുനാളിന്റെ ഭാഗമായി ഇടവകയിലെ മുഴുവൻ ഭവനങ്ങനങ്ങളും കേന്ദ്രീകരിച്ച് അമ്പ് എഴുന്നള്ളിപ്പ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL