SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

വൈക്കത്തിന്റെ കോട്ട ഇളകുമോ

ele

കോട്ടയം : ഇടതുകോട്ട. പതിറ്റാണ്ടുകളായി വൈക്കം ഇടത്തോട്ട് ചാഞ്ഞു നിൽക്കുകയാണ്. തിരിച്ചു പിടിക്കാൻ പലരും ശ്രമിച്ചിട്ടും ഒടുവിൽ കയ്‌പ്പുനീർ കുടിക്കേണ്ടിയും വന്നു. ഇക്കുറിയും യു.ഡി.എഫും, എൻ.ഡി.എയും കരുത്തരെയാണ് ഇറക്കിയിരിക്കുന്നത്. ഇത്തവണ പട്ടികജാതി സംവരണമാണ്. ഇടതുമുന്നണിയിൽ സി.പി.ഐയാണ് കാലങ്ങളായി ഡിവിഷനിൽ മത്സരിക്കുന്നത്. സി.പി.ഐയുടെ യുവമുഖം എം.കെ. രാജേഷാണ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. ബിനുമോനും, എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിലെ സൗമ്യ മജീന്ദ്രനുമാണ് മത്സരരംഗത്ത്. ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, തലയാഴം പഞ്ചായത്തുകളിലായി 50 പഞ്ചായത്ത് വാർഡുകളാണ് ഡിവിഷനിലുള്ളത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 12740 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മുസ്ലിംലീഗിന് കൊടുത്ത സീറ്റായിരുന്നെങ്കിലും സംവരണ സീറ്റിൽ മത്സരിക്കാൻ ആളില്ലാത്തതിനാൽ ലീഗ് തിരികെ കോൺഗ്രസിന് കൊടുക്കുകയായിരുന്നു.

കെ.ബിനുമോൻ (യു.ഡി.എഫ്)

കെ.എസ്.യുവിലൂടെ രാഷട്രീയത്തിലെത്തി. എം.ജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെഎസ്.യു ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കൊതവറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് വൈക്കം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

 എം.കെ. രാജേഷ് (എൽ.ഡി.എഫ്)

സി.പി.ഐ വടകര ലോക്കൽ കമ്മിറ്റി അംഗവും, ബാലവേദി തലയോലപ്പറമ്പ് മണ്ഡലം കോ-ഓർഡിനേറ്ററുമാണ്. ഏറ്റുമാനൂർ ഐ.ടി.ഐയിൽ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് എത്തി. എ.ഐ.വൈ.എഫ് വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും വൈക്കം മണ്ഡലം കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. വടകര സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റാണ്. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുന്നു.

 സൗമ്യ മജീന്ദ്രൻ (എൻ.ഡി.എ)

ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി സൗമ്യ മജീന്ദ്രൻ പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. ജൈവ കർഷക സ്വാശ്രയ സംഘം മറവൻതുരുത്ത് യൂണിറ്റ് പ്രസിഡന്റാണ്. ബി.ഡി.ജെ.എസിന് വേരോട്ടമുള്ള മണ്ണിൽ ശക്തമായ സാന്നിദ്ധ്യമാകാമെന്നാണ് വിശ്വാസം

നിർണായകം

സ്ഥാനാർത്ഥികളുടെ മികവ്

സാമുദായിക വോട്ടുകൾ

ഭരണവിരുദ്ധ വികാരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL