SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം

neliu

കോട്ടയം:ആർപ്പൂക്കര പഞ്ചായത്തിലെ ആർപ്പൂക്കര കൃഷിഭവൻ പരിധിയിലുള്ള മഞ്ചാടിക്കരി മിഷൻ പാടശേഖരത്തിൽ കൊയ്തിട്ട് 14 ദിവസമായിട്ടും നെല്ല് സംഭരിക്കാൻ സപ്ലൈകോ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം. മിൽ ഏജന്റ് വന്ന് നോക്കിപ്പോയതല്ലാതെ തുടർ നടപടികളായില്ല. 180 ഏക്കർ പാടശേഖരത്തിൽ 125 കർഷകരാണുള്ളത്. നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെൽകൂനയ്ക്ക് മുമ്പിൽ സത്യഗ്രഹം നടത്തി. സംസ്ഥാന രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റെജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL