SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

മാറിമറിഞ്ഞ് പ്രചാരണ വിഷയങ്ങൾ

ele

കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ വിഷയങ്ങളും മാറിമറിയുന്നു.
ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ള വ്യാപകമായി ചർച്ച ചെയ്യുന്നതിനിടെയാണ് രാഹുൽ മാങ്കട്ടൂത്തിലിനെതിരെയുള്ള പീഡനപരാതി വരുന്നത്. ഇതോടെ യു.ഡി.എഫും അങ്കലാപ്പിലായി. പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരിലടക്കം ഇത് ചർച്ചയാകുന്നത് തിരിച്ചടിയാകുമോയെന്നാണ് യു.ഡി.എഫ് ക്യാമ്പിലെ ആശങ്ക. അയ്യപ്പസംഗമത്തെ എസ്.എൻ.ഡി.പിയും , എൻ.എസ്.എസും മറ്റ് ഹൈന്ദവ സംഘടനകളും പിന്തുണച്ചതിന്റെ നേട്ടം വോട്ടാകുമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു സ്വർണപ്പാളി വിവാദം ഉയർന്നതും പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിൽ സി.പി.എം നേതാക്കൾ വരെ പ്രതികളായതും. ഇത് ചൂടൻ പ്രചാരണ വിഷയമാക്കി യു.ഡിഎഫും ബി.ജെ.പിയും പദയാത്രകളും പൊതുയോഗങ്ങളും നടത്തിയതോടെ എൽ.ഡി.എഫ് പ്രതിസന്ധിയിലായി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ പട്ടയം, വന്യജീവിപ്രശ്നം, പരിസ്ഥിതി ലോല പ്രശ്നം, റബർ താങ്ങുവില തുടങ്ങിയവയായിരുന്നു ചർച്ചയായത്. റബറിന് 250 രൂപ താങ്ങുവിലയും, ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതടക്കം ഇടതുമുന്നണി ഉയർത്തിക്കാട്ടിയിരുന്നു. വികസനവും സ്ഥാനാർത്ഥി മഹിമയും ചർച്ച ചെയ്യേണ്ട തിരഞ്ഞെടുപ്പായിട്ടും വിവാദങ്ങളുടെ പിറകേ പോകാൻ മുന്നണികൾ മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL