SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

കുടുംബസംഗമം, ആദരിക്കൽ

jeyesha

വൈക്കം : സീനിയർ ചേംബർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ നേതൃത്വത്തിൽ നടത്തിയ പുതുവത്സരാഘോഷവും കുടുംബസംഗമവും ജനപ്രതിനിധികളെ ആദരിക്കലും ദേശീയ പ്രസിഡന്റ് ജയേഷാ ഉദ്ഘാടനം ചെയ്തു. വൈക്കം ലീജിയൻ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ജയചന്ദ്രൻ ഗാനസന്ധ്യ വൈസ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സമ്പത് കുമാർ, അജിമോൻ. കെ.വർഗീസ്, ഡോ. പ്രമോദ് എന്നിവർ പ്രസംഗിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.സണ്ണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു എന്നിവർക്ക് സ്വീകരണം നൽകി. എൻ.സിദ്ധാർത്ഥൻ, അഡ്വ. എം.പി.മുരളീധരൻ, നാരായണൻ നായർ, ഗീത ഗോപകുമാർ,സുജാത ശ്രീകുമാർ, ക്യാപ്ടൻ പീതാംബരൻ, ശിവ പ്രസാദ്, മനോജ് കൈമൾ, അംബുജാക്ഷൻ, രാജേന്ദ്രപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL