SignIn
Kerala Kaumudi Online
Friday, 23 October 2026 9.34 PM IST

എൻ.എസ്.എസ്  കലോത്സവം

sumesh

തലയോലപ്പറമ്പ് : എം.ജി സർവകലാശാലയുടെ പ്രഥമ എൻ.എസ്.എസ് കലോത്സവം തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ സിൻഡിക്കേ​റ്റ് അംഗം ഡോ. എ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ.അനിത അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേ​റ്റർ ഡോ. ഇ.എൻ.ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. എൽദോസ് കെ.ജോയ്, ഡോ. വിൽസൺ കെ.തോമസ്, ഡോ. ജി.രാജശ്രീ, ഡോ. ടി.ആർ.രജിത്ത്, ഡോ. സുമിത്ര ശിവദാസ് മേനോൻ എന്നിവർ പ്രസംഗിച്ചു. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 50 എൻ.എസ്.എസ് യൂണി​റ്റുകളിൽനിന്നായി അറുന്നൂറോളം പ്രതിഭകൾ കലോത്സവത്തിൽ മാ​റ്റുരച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL